Thursday, April 26, 2012

അവധിക്കാലത്ത് കുട്ടികളെ കളിക്കാന് അനുവദിക്കുക

അവധിക്കാലത്ത് കുട്ടികളെ കളിക്കാന് അനുവദിക്കുക
ജെ. ലളിതാംബിക ഐ.എ.എസ്

പരീക്ഷക്കാലം കഴിഞ്ഞു. ഇനി മധ്യവേനലവധി. കളിയും ചിരിയുമായി കഴിയേണ്ട കുട്ടികളെ പിടിച്ചിരുത്താന് പറ്റിയ ഇടം എവിടെയെന്ന് അന്വേഷിക്കുകയാണോ നിങ്ങള്? എങ്കില് നിങ്ങള് കുട്ടികളുടെ ബാല്യം മുരടിപ്പിക്കുകയാണ്. ഇത് കുട്ടികളോടു ചെയ്യുന്ന വലിയൊരു അവകാശലംഘനമാണ്. മധ്യവേനല് തുടങ്ങും മുമ്പുതന്നെ അവധിക്കാല ക്ളാസുകളുടെ പരസ്യങ്ങള് പ്രത്യക്ഷപ്പെടാന് തുടങ്ങുകയായി. നഗരങ്ങളില് മാത്രമല്ല, ഗ്രാമങ്ങളില്പോലും ഇന്ന് ഇത്തരം പരസ്യഫ്ളക്സുകളുടെ മേളമാണ്. സംഗീതം, നൃത്തം, ചിത്രകല, കരാട്ടെ, അബാക്കസ്, സ്പോക്കണ് ഇംഗ്ളീഷ് തുടങ്ങി ഏതു വിഷയത്തിനും പരിശീലന ക്ളാസുകളുണ്ട്. ഇത്തരം അവധിക്കാല ക്ളാസുകള് ഒരു വന്ബിസിനസായി മാറിയത് അടുത്തകാലത്താണ്. ചില കുടുംബങ്ങളില് അച്ഛനമ്മമാര് കുട്ടികളുടെ ഇഷ്ടാനിഷ്ടങ്ങള് പരിഗണിക്കാതെ വീട്ടിലെ ശല്യം ഒഴിവാക്കാനായി മാത്രം നിര്ബന്ധപൂര്വ്വം അവരെ ഇത്തരം ക്ളാസുകളില് ചേര്ക്കാറുണ്ട്. അവധിക്കാലം ആസ്വദിക്കാന് കഴിയാത്ത കുട്ടികള്ക്ക് ഇത്തരം ക്ളാസുകള് ശിക്ഷയാവുകയാണെന്ന കാര്യം എത്ര പേര് ഓര്ക്കുന്നു? പോയകാലത്തെ കുട്ടികള് എത്ര ഭാഗ്യവാന്മാര്!കഴിഞ്ഞ തലമുറയിലെ കുട്ടികളുടെ അവധിക്കാലം എത്ര വ്യത്യസ്തമായിരുന്നു എന്നാലോചിക്കുന്നതുതന്നെ രസകരമാണ്. വര്ഷാവസാന പരീക്ഷ കഴിഞ്ഞാല് പുസ്തകങ്ങളെല്ലാം വീടിന്റെ ഒരു മൂലയിലേക്കെറിയും. പിന്നെ രണ്ടുമാസം കൂട്ടുകാരുമൊത്ത് കളിച്ച് തിമിര്ക്കലാണ്. ഗ്രാമപ്രദേശങ്ങളിലാണെങ്കില് കുംഭച്ചൂടും മീനച്ചൂടുമൊന്നും വകവയ്ക്കാതെ കുട്ടികള് സൂര്യന് മറയുവോളം പലതരം കായികവിനോദങ്ങളില് ഏര്പ്പെടുന്നു. ഇടയ്ക്ക് പച്ചമാങ്ങ ഉപ്പുംകൂട്ടി തിന്നാനും വേലിച്ചെടികള് ചാടിക്കടന്ന് മാമ്പഴം എറിഞ്ഞുവീഴ്ത്തി തിന്നാനും എന്തൊരുല്സാഹമാണ് കുട്ടികള്ക്ക്. മാമ്പഴം പഴുക്കുന്നതോടെയാണ് ഉല്ലാസത്തിന് മുറുക്കം കൂടുക. അയലത്തെ പറമ്പിലെ മാവില് കയറി ആരും കാണാതെ മാമ്പഴം കട്ടുപറിച്ചു തിന്നുന്നതിന്റെ രസം ഒന്നു വേറെ. അതൊരു തെറ്റായ കാര്യമാണെന്ന് ആര്ക്കും തോന്നിയിട്ടില്ല. ഇന്ന് മതിലുകള്ക്കപ്പുറം മറ്റൊരു ലോകമാണല്ലോ. അവിടെ 'അന്യര്ക്കു പ്രവേശനമില്ല.' സ്വന്തക്കാര് കഴിഞ്ഞാല് ഇന്നത്തെ കുട്ടികള്ക്ക് മറ്റുള്ളവരെല്ലാം അന്യരാണ്. അങ്ങനെയാണ് അവരെ പഠിപ്പിച്ചിരിക്കുന്നത്. നഗരങ്ങളിലാണ് ഈ വേര്തിരിവ് കൂടുതല്. മതിലനിനപ്പുറത്തു നില്ക്കുന്ന മാവില്നിന്ന് ഇലയോ മാങ്ങയോ വീണാല് മതി, പിറ്റേന്ന് അയല്ക്കാരനെതിരെ കേസാണ്. അത്തരക്കാരോട് ബാല്യത്തിന്റെ സ്വാതന്ത്യ്രത്തെക്കുറിച്ച് പറഞ്ഞിട്ടെന്തു കാര്യം? കളിക്കാനല്ല, കളി കാണാനാണ് ഇന്നത്തെ കുട്ടികള്ക്കിഷ്ടംവര്ണ്ണക്കടലാസും ഈര്ക്കിളിയും കൊണ്ട് പട്ടമുണ്ടാക്കി പറത്തിക്കളിക്കുന്ന കുട്ടികളെ ഇന്ന് എവിടെ കാണാനുണ്ട്? മുട്ടിത്തടി ചെത്തിക്കൂര്പ്പിച്ച് അതിനുനടുവില് ഒരു ഇരുമ്പാണി കുത്തിക്കയറ്റി പമ്പരമുണ്ടാക്കി കറക്കിവിടുന്ന കുട്ടികളെക്കുറിച്ചു പറഞ്ഞാല് ഇന്നത്തെ കുട്ടികള് വിശ്വസിക്കുമോ? കുരുത്തോലകൊണ്ട് ഓലപ്പാമ്പും ഓലപ്പന്തും കണ്ണടയും കാറ്റാടിയുമൊക്കെയുണ്ടാക്കിയിരുന്ന കാലം പോയിമറഞ്ഞു. ഇന്നത്തെ കുട്ടികള് പട്ടം പറപ്പിക്കുന്നുണ്ട്; ആരോ ഉണ്ടാക്കിയ പട്ടം. കണ്ണടയും വാച്ചും പമ്പരവുമൊക്കെ അവര്ക്കു ചോദിച്ചുംതീരും മുമ്പേ കയ്യില് കിട്ടും. പക്ഷേ, അവര് നിര്മ്മാതാക്കളാവുന്നില്ല. വെറും ഉപഭോക്താക്കള് മാത്രം. ഫലമോ, ക്രിയേറ്റിവിറ്റി എന്നൊന്ന് കുട്ടികള്ക്കില്ലാതാവുന്നു. അതുപോലെതന്നെയാണ് കളികളുടെ കാര്യവും. ഒരു കളിയും അവര്ക്ക് കളിക്കാനറിയില്ല. ടി.വി.ക്കു മുന്നിലിരുന്ന് കളി കാണാനാണ് അവര്ക്കിഷ്ടം. ഗ്രാമത്തിലെ കുട്ടികള്പോലും ഇന്ന് ടി.വി.യുടെയും കമ്പ്യൂട്ടറിന്റെയും അടിമകളായിക്കഴിഞ്ഞിരിക്കുന്നു. ഇതു പറയുമ്പോള് 28 വര്ഷങ്ങള്ക്കു മുമ്പത്തെ അനുഭവമാണ് എനിക്കോര്മ്മ വരുന്നത്. എറണാകുളത്തുനിന്ന് തിരുവനന്തപുരത്തേക്കു സ്ഥലം മാറി വന്ന ഞാന് എട്ടു വയസുകാരനായ മകനെ ചേര്ക്കാന് ലയോള സ്കൂളില് പോയി. ഉച്ചയൂണിനുള്ള ഇടവേളയിലാണ് ഞാനവിടെ എത്തിയത്. കുട്ടികളെല്ലാം സ്കൂള് കോമ്പൌണ്ടില് കളിച്ചുതിമിര്ക്കുന്നതു കണ്ടപ്പോള് എനിക്കു വളരെ സന്തോഷം തോന്നി. ഉച്ചഭാഷിണിയിലൂടെ സംഗീതം ഒഴുകുന്നുണ്ടായിരുന്നു. കുറച്ചു കുട്ടികള് ലൈബ്രറിയില് ഇരുന്ന് വായിക്കുന്നതും കണ്ടു. സ്കൂള്വിദ്യാഭ്യാസം മുഴുവന് ആ സ്ഥാപനത്തില് ചെലവഴിച്ച മകന് അരവിന്ദിന് സ്കൂള് ജീവിതത്തെക്കുറിച്ച് നല്ല ഓര്മ്മകള് മാത്രമേയുള്ളൂ. സ്കൂള് സമയം കഴിഞ്ഞ് കളിക്കാനാഗ്രഹമുള്ള കുട്ടികള്ക്ക് സ്കൂളില് അതിനുള്ള സൌകര്യങ്ങള് ഏര്പ്പെടുത്തിയിരുന്നു. അവര്ക്കുവേണ്ടി സ്കൂള് ബസ് രണ്ടാമത് ഒരു ട്രിപ്പുകൂടി ഓടിയിരുന്നു. എന്റെ മകന് രാവിലെ ഇട്ടുകൊണ്ടുപോകുന്ന അലക്കിത്തേച്ച ക്രീം നിറത്തിളുള്ള ഷര്ട്ട് മടങ്ങിവരുമ്പോള് പൊടിപുരണ്ട് തവിടുനിറമായി മാറും. അതില് എനിക്കു പരാതിയില്ലായിരുന്നു. ഇപ്പോള് ആ സ്കൂളിലെ രീതിയും മാറിക്കാണുമോയെന്നറിയില്ല. ഉല്ലാസം കുട്ടികളുടെ മാനസികാരോഗ്യത്തിന് അത്യാവശ്യംപരീക്ഷകഴിഞ്ഞാല് പഠനഭാരം തലയില്നിന്നിറവയ്ക്കാനുള്ള അവസരമാണ് അവധിക്കാലം. ആ ദിവസങ്ങള് ഉല്ലാസത്തിന്റേതാവണം. പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നതുവരെയെങ്കിലും അവര്ക്കിഷ്ടപ്പെട്ട രീതിയില് കളിക്കാനും കൂട്ടുകാരുമൊത്ത് രസിക്കാനും അനുവദിക്കണം. അവരുടെ മാനസികാരോഗ്യത്തിന് അത്യാവശ്യമാണത്. വരുന്ന അദ്ധ്യായനവര്ഷത്തേക്കുള്ള ഊര്ജ്ജം സംഭരിക്കാന് ഈ ഇടവേള ഉപകരിക്കണം.വര്ഷത്തിലെ പത്തു മാസക്കാലം കുട്ടികള്ക്ക് കളിക്കാന് അവസരമില്ലാത്ത തരത്തിലാണ് ഇന്നത്തെ പാഠ്യക്രമങ്ങള്. സ്കൂളില്നിന്നു ട്യൂഷന്സെന്ററിലേക്ക്. അവിടെനിന്ന് മറ്റൊരു ട്യൂഷന് സെന്ററിലേക്ക്. രാത്രി ഏറെ വൈകുംവരെ ഹോംവര്ക്കുകള്. അവധി ദിവസങ്ങളില് ടെലിവിഷനു മുമ്പില്...ഇതിനിടയില് കളിക്കാന് എവിടെയാണ് സമയം? ഉടുപ്പില് ചെളി പുരളട്ടെഅതുകൊണ്ട് അവധിക്കാലത്തു കിട്ടുന്ന രണ്ടുമാസമെങ്കിലും കുട്ടികളെ കളിക്കാന് അനുവദിക്കണം. അവരുടെ ഉടുപ്പില് പൊടിയും ചെളിയും പുരളട്ടെ. അവരുടെ കൈമുട്ടും കാല്മുട്ടുമൊക്കെ ഉരയുകയും ചതയുകയുമൊക്കെ ചെയ്യട്ടെ. വേദനയെന്താണെന്ന് അവര് അറിഞ്ഞാലേ മറ്റുള്ളവരെ വേദനിപ്പിക്കാതിരിക്കാന് കഴിയൂ. വേദനയെന്താണെന്ന് അറിയാത്ത കുട്ടികള് റാഗിങ്ങു മുതല് അധ്യാപകരെ വധിക്കുന്നതുവരെ ഏതുതരം നിഷ്ഠൂരകൃത്യങ്ങളും ചെയ്യുമെന്ന് നമ്മള് കണ്ടുകഴിഞ്ഞു.കണക്കും സയന്സും സാമൂഹ്യശാസ്ത്രവുമൊക്കെ അവരുടെ ബോധമണ്ഡലത്തില്നിന്ന് കുറച്ച് നാളത്തേക്കെങ്കിലും മാറി നില്ക്കട്ടെ. രണ്ടു മാസത്തേക്കെങ്കിലും അവര് വെറും കുട്ടികളാവട്ടെ. ഇല്ലെങ്കില് ഒരിക്കലും തിരിച്ചുകിട്ടാത്ത കുട്ടിക്കാലം അവര്ക്ക് എന്നത്തേക്കുമായി നഷ്ടപ്പെടും. നമ്മുടെ രാജ്യത്തിനാവശ്യം ആരോഗ്യവും സ്നേഹവും കാരുണ്യവും പ്രതികരണശേഷിയുമുള്ള ചുറുചുറുക്കുള്ള പൌരന്മാരെയാണ്. ബുദ്ധിശക്തികൊണ്ടു മാത്രം യാന്ത്രികമായി പ്രവര്ത്തിക്കുന്ന കമ്പ്യൂട്ടറുകളെയല്ല. കളിയിലൂടെ കുട്ടികള്ക്കു കിട്ടുന്ന 9 നേട്ടങ്ങള്അറിവിനേക്കാള് മഹത്തരമാണ് ഭാവനയെന്നും കളികള് ഗവേഷണത്തിന്റെ മികച്ച രൂപമാണെന്നും ആല്ബര്ട്ട് ഐന്സ്റീന് പറഞ്ഞിട്ടുണ്ട്. ഇന്ന് രാജ്യങ്ങള് തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതില് ക്രിക്കറ്റ് പോലുള്ള കളികള് വലിയ പങ്കുവഹിക്കുന്നു. കളികളിലൂടെ കടന്നുപോകുന്ന ബാല്യത്തില് കുട്ടികള് നേടിയെടുക്കുന്ന അമൂല്യമായ നേട്ടങ്ങളെക്കുറിച്ച് മനസിലാക്കിയാല് അവധിക്കാലത്ത് അവരെ കൂട്ടിലടയ്ക്കാന് രക്ഷിതാക്കള് ശ്രമിക്കില്ല.1. ബന്ധങ്ങള് വികസിക്കുന്നു (growth of relationship)കുട്ടികള് ഒത്തൊരുമിച്ചു കളിക്കുമ്പോള് അവര് തമ്മിലുള്ള ബന്ധങ്ങള് വളരാനുള്ള അവസരം ലഭിക്കുന്നു. ഇണങ്ങിയും പിണങ്ങിയും പങ്കുവച്ചും കഴിയുന്നതിലൂടെ വീടിനുപുറത്ത് കുട്ടി മനുഷ്യബന്ധങ്ങളുടെ ഊടും പാവും നെയ്യുകയാണ് ചെയ്യുന്നത്. 2. ഉത്തരവാദിത്വബോധം വളരുന്നുകള്ളനും പോലീസും കളിക്കുന്ന കുട്ടിയുടെ മനസില് നന്മതിന്മകളെക്കുറിച്ചുള്ള തിരിച്ചറിവുണ്ടാകുന്നു. സമൂഹത്തില് തങ്ങള് പാലിക്കേണ്ട കര്ത്തവ്യങ്ങളെക്കുറിച്ച് അവര് സ്വയം മനസിലാക്കുകയാണ് ഇതിലൂടെ.അവധിക്കാലത്ത് കുട്ടികളെ കളിക്കാന് അനുവദിക്കുക3.ചിന്താശേഷി കൂടുന്നുഏതൊരു കളിയുടെയും പിന്നില് ബുദ്ധിപരമായ ഒരാശയമുണ്ട്. കളിയിലൂടെ കുട്ടി അതു മനസിലാക്കുന്നു. ഒരു പാവയെ നിരീക്ഷിക്കുന്ന കുട്ടിക്ക് പാവനിര്മ്മാണത്തിനു പിന്നിലെ ആശയം, ഭാവന, സാങ്കേതികത തുടങ്ങി പലതും മനസിലാവുന്നു 4.ഇടപെടാനുള്ള കഴിവു വര്ദ്ധിക്കുന്നുകൂട്ടുകൂടി കളിക്കുമ്പോള് കുട്ടിയുടെ മനസിലെ ഉള്വലിയല് സ്വഭാവം മാറിക്കിട്ടുന്നു. സംഘത്തിലെ ലീഡറാവാനുള്ള അവസരം ലഭിക്കുമ്പോള് നേതൃത്വപാടവം എന്ന ഗുണം കുട്ടി സ്വായത്തമാക്കുന്നു. 5.ഭാവന വികസിക്കുന്നുകളിസ്ഥലങ്ങളില് വച്ച് പല ആശയങ്ങളും കുട്ടികള് തമ്മില് പങ്കുവയ്ക്കും. ഇത് അവരുടെ ഭാവന വികസിക്കാന് പര്യാപ്തമാകുന്നു. 6.സ്വഭാവ രൂപീകരണംസ്വഭാവരൂപീകരണം നടക്കുന്ന പ്രായത്തില് കുട്ടികള് മറ്റുള്ളവരുമായി ഇടപഴകുന്നത് അവരുടെ വ്യക്തിത്വവികാസത്തിന് സഹായിക്കും. സംഘബോധം, സാമൂഹ്യബോധം, നീതിബോധം, പെരുമാറ്റരീതി തുടങ്ങി മാനവികമൂല്യങ്ങള് ഉള്ക്കൊള്ളുന്ന ഒട്ടേറെ ഗുണങ്ങള് സ്വാംശീകരിക്കാന് കളിക്കൂട്ടങ്ങള് കുട്ടികള്ക്ക് അവസരം നല്കുന്നു. 7.കഴിവുകള് തിരിച്ചറിയാനുള്ള അവസരംഒരു വ്യക്തിയില് ഒമ്പതു കഴിവുകള് ഒളിഞ്ഞുകിടപ്പുണ്ടെന്നാണ് മൈന്റ് പവര് സയന്സിലെ വിദഗ്ധര് ചൂണ്ടിക്കാട്ടുന്നത്. ഈ കഴിവുകളില് ഏതെങ്കിലുമൊന്നില് ശ്രദ്ധ കേന്ദ്രീകരിച്ച് വളര്ത്തിയെടുക്കുകയാണെങ്കില് ആ വ്യക്തി അസാമാന്യ പ്രതിഭയുള്ള ആളായിത്തീരും. എന്നാല് സ്വന്തം കഴിവുകള് കണ്ടെത്താതെ പോകുമ്പോള് യാതൊരു അഭിരുചിയുമില്ലാത്ത ഒരു മേഖലയില് ജീവിതം കുടുങ്ങിക്കിടക്കും. ഇത്തരക്കാര്ക്ക് ഒരിക്കലും ജീവിതം ആസ്വദിക്കാനാവില്ല. കുട്ടിയെ കളിക്കാന് അനുവദിക്കുമ്പോള് അവന്റെ താല്പ്പര്യം ഏതു മേഖലയിലാണെന്ന് തിരിച്ചറിയാന് കഴിയും. ചിത്രരചനയോ, ക്ളേ മോഡലോ, സംഗീതമോ, വായനയോ, സ്പോര്ട്ട്സോ ഏതുമാവട്ടെ, അവന്/അല്ലെങ്കില് അവള് തനിക്ക് പ്രിയപ്പെട്ട മേഖലയില് കൂടുതല് സമയം കളിക്കാന് ഇഷ്ടപ്പെടുന്നതു കാണാം. അതിലൂടെ കുട്ടിയുടെ ഉള്ളിലെ സര്ഗ്ഗവാസന കണ്ടെത്താന് കഴിയും. 8.വിവരങ്ങള് കൈമാറ്റം ചെയ്യപ്പെടുന്നുകളികള്ക്കിടയില് കുട്ടികള് പരസ്പരം പല ചോദ്യങ്ങളും ചോദിക്കും. കളിക്കൂട്ടത്തില്നിന്നുതന്നെ അവര്ക്ക് ഉത്തരങ്ങളും ലഭിക്കും. ഇങ്ങനെ അറിവുകള് പരസ്പരം കൈമാറ്റം ചെയ്യപ്പെടാനുള്ള നല്ലൊരു വേദിയാണ് കളിസ്ഥലങ്ങള്. 9.ക്രിയാത്മകത വര്ദ്ധിക്കുന്നുകുട്ടികളുടെ ക്രിയേറ്റിവിറ്റി വികസിപ്പിച്ചെടുക്കാന് കളികളും കളിക്കൂട്ടുകളും സഹായിക്കുന്നുണ്ട്. പാട്ടു കേള്ക്കാന് ചുറ്റും കൂട്ടുകാരുണ്ടെങ്കില് സംഗീതവാസനയുള്ള കുട്ടി പാടാന് താല്പര്യം കാണിക്കും. അതുപോലെ പ്രസംഗിക്കാന് ഇഷ്ടമുള്ള കുട്ടി കൂട്ടുകാരുടെ മുന്നില് പ്രസംഗകല അഭിനയിച്ചു പഠിക്കും. കമ്പുകള് കൂട്ടിക്കെട്ടി മൈക്ക്സ്റ്റാന്റ് ഉണ്ടാക്കുകയും അതിനു മുന്നില്നിന്നു പ്രസംഗിക്കുന്നതുമൊക്കെ ഗ്രാമത്തിലെ കുട്ടിക്കൂട്ടങ്ങള്ക്കിടയിലെ സാധാരണ കാഴ്ചയാണ്. ഇതുപോലെ കരവിരുതുള്ള കുട്ടി ഓലപ്പന്തും ഓലത്തൊപ്പിയുമൊക്കെ മെടഞ്ഞ് കൂട്ടുകാര്ക്കു സമ്മാനിക്കുന്നു. ഇങ്ങനെ കുട്ടികളിലെ കഴിവ് വികസിപ്പിച്ചെടുക്കാനുള്ള അവസരംകൂടിയായിത്തീരുന്നു കളികള്.

Thursday, June 24, 2010

EDATHATTUKARA



Edathanattukara
എന്റെ മനസ്സ്, എന്റെ കൊച്ചുഗ്രാമത്തിനെ ഒരു കിളിവാതലിലൂടെ ഞാന് തുറന്നു വെക്കുന്നു, ഈ ബ്ലോഗുകളില്......പലതും കണ്ടും കേട്ടും. ജീവിക്കുന്ന ഒരു പാവം പ്രവാസി മലയാളി. മലയാളം എഴുതാനും വേണ്ട വിധം അറിയി ല്ല എന്നാലും എന്നാലും എന്തെങ്കിലും കുത്തി കുറിക്കട്ടെ....ഓര്മകളുടെ ആഴങ്ങളില് സഞ്ചരിക്കുമ്പോള് എന്നു നഷ്ടപെട്ട ആ കാലത്തെ കുറിച്ചുള്ള നൊമ്പരങ്ങല് മാത്രം ബാക്കി... 100 കൊ ല്ല0 മുമ്പ് മരിച്ച ഒരാള് പുനര്ജീവിച്ചു വന്നാല് “ചെമ്മനം ചാക്കോയുടെ അസ്ഥികൂടത്തിന്റെ കഥ” പോലെ “സിന്ധുബാദ് അറബി കഥ” പോലെ vറിപ് വാന് വിങ്കിളി'' നെപ്പോലെ അത്ഭുതപ്പെട്ടുപോകും. ``മനവേന്ദ്ര വിളങ്ങുന്നു ചന്ദ്രനെപ്പോലെ നിന്മുഖം'' എന്ന് ഓര്ക്കുന്നു....നല്ലതെന്നോ ചീത്തയെന്നോ വേര്തിരിവില്ല)തെ. ചെറുതും വലുതുമായ, എന്റെ നൊമ്പരങ്ങള്, സന്തോഷങ്ങള്, എന്തിനേറെ, നൈരാശ്യവും സ്നേഹവും, നഷ്ടങ്ങളും ഇല്ലാത്തതും അനുഭവിക്കാത്തതുമായ, ഒരു മലയാളി.. സത്യം ഇപ്പോള് പറയാനു മടിക്കുന്നവരും ... മലയാളം പറയാന് മടിക്കുന്നവരും, കഴിഞ്ഞ കഥ പറയാന് നാണക്കേട്തോന്നുന്നവരും ഉണ്ട് കാരണം അവര് മോഡേണ് യുഗത്തിലാണ് ജീവിക്കുന്നത്.... അമേരിക്കക്കാരന്റെ , ബ്രിട്ടീഷ്ക്കാരന്റെ, അറബിയുടെ കൂടെ ഇരിക്കുമ്പോള് ഇതല്ല)0 ഓര്ക്കുന്നതും പറയുന്നതും നാണക്കേടല്ലേ... മോഡേണ്ഭാര്യോമാരോട്, കുട്ടികളോട് പറയാന് മടിക്കുന്നവരും ഉണ്ട്.... കാരണം High Tech. Digital യുഗത്തിലാണ് നമ്മുടെ ജീവിതം....എടത്തനാട്ടുകര എന്നാല് ജീവിതത്തില് ഒരിക്കലും മറക്കാനാവാത്ത ഒരുപാടു ഒരുപാടു ഓര്മ്മകള് എല ല്ല)വര്ക്കും സമ്മാനിച്ച ഒരു കൊച്ചു ഗ്രാമമാണ്. എല ല്ല)വര്ക്കും അവരുടെ ജനിച്ച നാടും സംസാരിക്കുന്ന ഭാഷയും വിശ്യസിക്കുന്ന മതവും വലുതാക്കി മാത്രമേ പറയാറുള്ളൂ. എന്നാല് അതില് നിന്നും വ്യത്യസ്ത ഒരു വേറിട്ട കഥകളാണ് എടത്തനട്ടുകര ...ജീവിതം കൊച്ചുകൊച്ചു സന്തോഷങ്ങളും ദു:ഖങ്ങളും സമ്മാനിച്ച ഒത്തിരി നിമിഷങ്ങള്...അവക്കിടയില് ജീവിതാവസാനം വരെ മനസ്സില് കാത്തുസൂക്ഷിക്കുവാനും താലോലിക്കാനും കൊണ്ടുനടക്കുവാനുമായി ചില സംഭവങ്ങള്... നാളെയുടെ പ്രചോതനമായി നിലകൊള്ളുന്ന ആ കൊച്ചു നിമിഷങ്ങള്.... ആ ഓര്മകളുടെ കെട്ട് അഴിച്ചാല് ആദ്യം ഓടിയെത്തുന്ന എന്റെ സുന്ദരമായ ബാല്യം തന്നെയാണ്. കുട്ടിക്കാലത്ത് കേരളത്തിനു പുറത്തുനിന്നു മദ്യപ്രദേശില് നിന്നും വന്ന സമയം പാളതൊപ്പി വെച്ച പണിക്കാരെ കണ്ടപ്പോള് പോലീസ് ആണെന്ന് കരുതി പേടിച്ച് കരന്ഞ നാളുകള് ....ഉണക്ക പൂള കട്ട് തിന്നു ചര്്ദിചച കഥകള് ... അതിനിടയില് മധുരിക്കുന്നതും ചുട്ടു പൊള്ളിക്കുന്നതുമായ പലയൊര്മ്മകള്, ജീവിതത്തിന്റെ ആ യാത്ര നമ്മെളെ ഒരോ നാഴികകല്ലും താണ്ടി നയിക്കുന്നു, എന്നിട്ടും നാം ചോതിക്കുന്നു.. ഇനിയും ബാക്കിയുണ്ടോ.???പിച്ചവച്ച ആ എന്റെ കൊച്ചുഗ്രാമത്തിലെ മണ്വഴികളും... കളിച്ചുവളര്ന്ന തൊടിയും, വയലേലകളും... തൊടിയിലെ മാവും, അടര്ന്നുവീഴുന്ന കണ്ണിമാങ്ങയുടെ രുചിയും... ആദ്യമായി എടത്തനാട്ടുകര വന്ന ബസ്സുകള്.... മാലയും, തെങ്ങില് പൂക്കുലയും, കുറിയു, ചാന്തും ചന്തനവും തേച്ചു വന്ന ബസുകളായ...കോഴിക്കോട്ടേക്കു വന്ന വീ.പീ ബസ്സും, കൊപ്പത്തേക്കുവന്ന നിലീമ എന്ന മയില്വാഹനവും ബസ്സും, പാലക്കാട്ടേക്കുവന്ന ജെ .ബി. ട്ടി. എന്ന ബസ്സും ജീവിതത്തിലെ ആദ്യാനുഭങളാണു...കൊച്ചു ഗ്രാമം കുരുത്തോലകള് വഴിതീര്ത്ത തേനരുവികളും, സൂര്യനെ തൊഴും കതിര്തൂമ്പയും പൊന് സൂര്യന് തൊട്ടനുഗ്രഹിച്ച പാടവരമ്പും പുന്ചപ്പാടം, മകര മാസത്തിലെ കുളിരും, കുംഭ മാസത്തിലെ ചൂടും കുളിര്ക്കാറ്റും, പൊഴിഞ്ഞു വീഴുന്ന കണ്ണിമാങ്ങകളും, പുളിമരവും കൊഴിഞ്ഞു വീഴാറുള്ള പച്ച പുളിങ്ങയും, കവുങ്ങും തോപ്പിലെ പാളയും മണവും, തോട്ടിന് വരമ്പിലെ കൈത്തപ്പൂവിന്റയൂം കവുങ്ങിന് പൂകുല മണവും എങ്ങിനെ മറക്കും.. പാടത്തെ ചേറിന്റെ മണവും.... മാവ് പൂത്ത മണവും.. പിലാവുകളും വീട്ടിലെ വരിക്ക ചക്കയും, പഴം ചക്കയും.. പുതു മഴ പെയ്തുള്ള മണവും, ഓലക്കുടയും, കാല് കുടയും ആ കാല് കുട ഇന്ന് ഓണത്തിനു വരുന്ന മാവേലിയുടേ കയ്യില് മാത്രം കാണുന്നു... ആ പറങ്കി മാവിന്റെ പൂവിന്റെ മണവും, ആ കൈത പൂ മണവും, കവുങ്ങിന്റെ പൂ മണവും ഇന്ന് ഏതു പാരീസ് മെംഡു സ്പ്രേ നമുക്ക് തരും...ആകാശം മുട്ടുന്ന വൈക്കൊലുണ്ടകളും.. മകരമാസത്തെ കുളിര്ക്കാറ്റും കളര് പുരട്ടിയ വിശറിയും ഇന്നില്ലതയീ പകരം ഇന്ന് ..ഫാനും അതല്ലിന്കില് A/C ഉം Cooler സ്ഥാനം പിടിച്ചിരിക്കുന്നു.. പച്ചയും മഞ്ഞയും മാറിമാറി പാറിക്കളിക്കുന്ന പരന്നപാടങ്ങള് ഇന്ന് വാഴയും, കവുങ്ങും, തെങ്ങും, റബ്ബറും നിറഞ്ഞിരിക്കുന്നു അതല്ലാത്തിടം പൂപ്പല് പിടിക്കാത്ത നിറങ്ങള് പാറിപ്പറക്കുന്ന കോണ്ക്രീറ്റ് പാടങ്ങളായിരിക്കുന്നു.മാറ്റങ്ങള് എപ്പോഴും അനിവാര്യമാണ്. കാലം കടന്നുപോയപ്പോള് എന്റെ ഈ കൊച്ചു വയലോരഗ്രാമത്തിനും കുറച്ചു മാറ്റങ്ങള് സംഭവിച്ചു... ഞങ്ങളുടെ ആ ഇടവഴി ഇപ്പോള് റോഢ് ആക്കിയിരിക്കുന്നു, ഞാവല് പഴ മരവും , ചെള്ര പഴ മരവും , ചോര കോട്ട പഴ മരവും , പാണപഴവും,പോട്ടക്കാള മരവും, ആഞ്ഞി ലിപ്പഴ മരവും, അമഭാഴമരവും നിന്നിരുന്ന സ്ഥലം കോണ്ക്രീറ്റ് സൗധ്ങ്ങള് പല്ലിളിച്ചു കാണിക്കുന്നു .....പൂക്കാട്നചീരി പള്ളിയില് മദ്രസയില് പോയിരുന്ന കാലം .. കാലില് കൊമുള്ള കുത്തിയ ഓര്മ... പള്ളിക്കാട്ടിലെ മുള്ള് കുത്തിയാല് വിഷമാണെന്ന് ആളുകള് പറഞ്ഞു പേടിപ്പിച്ച കഥ.....കോമുള്ള് കാടും, നെല്ലി കുന്നും പറങ്കി മാവും, പൂവും പറങ്കി മാങ്ങയും, പറങ്കി അണ്ടിയും ഉരുണ മാങ്ങയും മാവും , തേക്കിന് തൊടി പോട്ടക്കാള മരവും , നന്നാട്ടുപള്ളിയാലും, തോടേക്കാട്ടു കുന്നും തെക്കേ പാടവും, ചിരട്ടക്കുളവും, റേഷന് പീടികയും, യാതീംഖനയും അവിടത്തെ അന്തേവാസികളും, അവരുടെ ഇരട്ട പേരുകളും ജീവിതത്തിലെ ഒഴിച്ച് കൂടാനാവാത്ത ഓര്മകളാണ്, വൈകുന്നേരം ഉണ്ന്റായിരുന്ന വോളീ ബാളും...... ഔട്ട് കുട്ടി ആയീ സീന്യര് കളിക്കാര് വിളിച്ചിരുന്ന ഓമന പേരും .....കഥകള്പറഞ്ഞു കൊതി തീരാത്ത പീടികതിണ്ണകളും ഓര്മ്മയില് കൂടു കൂട്ടിയ ഒരുപറ്റം സുഹൃത്ത് കൂട്ടവും... joker ബീഡിയും, KMT ബീഡിയും വലിച്ചു രസിച്ചിരുന്ന കൂട്ടുകാരും ആ കാലവും. എങ്ങിനെ മറക്കും ജീവിതത്തില് എന്നും പൊഴിഞ്ഞു പോവാത്ത ഓര്മകളാണ്.പുഴക്കടുവുകളായ ചാണാന് കുണ്ടും, കണ്ണന് കുണ്ടും,... ഞാറാഴ്ഹ്ചകളിലെ ചൂണ്ടല് ഇടല്.. എങ്ങിനെ മറക്കും. വെള്ളകുടവുമായ് ഒരു കൂട്ടം ചേമ്പിന്നിലയും, ചിതല് പുറ്റും, വള്ളി പുല്ലിലെ തേനും, വാഴകൂട്ടവും, പാറകൂട്ടവും, മഴവില്ലിനെ വരവേല്ക്കാന് കുന്നിന് ചെരിവും, കാലങ്ങളറുത്തു മാറ്റിയ നാടന് മാവിന് കൊമ്പും, എന്തിനും സമ്പല് സമൃദ്ധമീയെന്റെ ആ ഗ്രാമം.മലഞ്ചരക്ക് കച്ചവടമായിരുന്നു പ്രധാനമായും ഉണ്ടായിരുന്നത്. പച്ചക്കറികളും കുരുമുളക്, ചുക്ക് മലഞ്ചരക്കുകള്, കോഴിം, കന്നുകാലികളും മുതലായവയം ശേഖരിച്ച് വ്യാഴ്യ്ച അലനല്ലൂര് ചന്തയില് കൊണ്ടു പോയി വില്ക്കും.., ഒരു ആഴച്ചക്കുള്ള സാധനങ്ങള് ചന്തയില് നിന്നും വാങ്ങി വെക്കും. ചന്ത കഴിഞ്ഞു വരുന്ന വീട്ടില് അന്ന് സന്തോഷം കൊണ്ട് ഉത്സവം ആയിരക്കും.. കച്ചവടം നഷ്ടമായാല് ദുഖവും.... ചന്ത കഴിഞ്ഞു തലച്ചുമാടായീ വന്നിരുന്ന ഉണക്ക മീന് മോഇദീന് കാക്കയും ഓര്മ മാത്രം, വ്യാഴ്യ്ച മാറുന്ന അലനല്ലൂര് PHAR സിനിമയും.... സിനിമ മാറുന്ന ചെണ്ട കൊട്ടി ഉള്ള വരവും... കുട്ടികള് നോട്ടീസിനുള്ള തള്ളും തല്ലും....കോട്ടപള്ള വെള്ളിയാഴ്ച ചന്തയും, വേനല് കാലങ്ങളിലെ മത പ്രസംഗങ്ങളും, വേനല് കാലത്തെ ഫുട്ബോള് മല്സരങ്ങളും, ഗാനമേളകളും, നാടകങ്ങളും അവിടത്തെ കടല കച്ചവടക്കാരും, കുലാബി ക്കാരും, കാള പൂട്ടും… ആനമൈല് ഒട്ടകം കളിക്കാരും, ബലൂണ് കച്ചവടക്കാരും, .... പ്രൈസ് വലിക്കാര്.... വെളുത്ത പാല് ഐസ്ക്രീം, സേമിയ ഐസ്ക്രീം.. റൌണ്ട് മിഠായി, പാരീസ് മിഠായി, ഇഞ്ചി മിഠായി ബോംബെ മിഠായി...എല്ലാം നുണന്ജിരുന്ന കാലം... അയ്യപ്പന് കാവിലെ പൂരവും കച്ചവടക്കാരും, കരുവം കാവിലേക്കുള്ള പാന എഴുന്നളളല് കാണാന്.. ആനയെ കാണാന് നാട്ടുകാരുടെ തിക്കും തിരക്കും ... കുട്ടിപ്പാലന്ടെ വെടി പൊട്ടിക്കല് ... കരിമരുന്നു വാസന .... പറ്ക്കാള ക്കളി.... ഭാഗ്യ പരീക്ഷണം നടത്തുന്നവരും കാണാം ചീടുകളി സംഘം, ആനമൈല് ഒട്ടകം കളിക്കാരും, പ്രൈസ് വലിക്കാര്, വള കച്ചവടക്കാരും, ബലൂണ് കച്ചവടക്കാരും, ഹലുവ കച്ചവടക്കാരും, സ്പെഷ്യല് ചായക്കടകളും പൂവിളിയുണര്ത്തുന്ന ആഘോഷ ങ്ങള്... കള്ള്കുടിച്ചു പൂസയീ റോട്ടില് കിടക്കുന്ന വില്ലന്മാരും...വല്യ ഗമയോടെ നടുന്നു നീങ്ങുന്ന പോലീസ് കാരും.. അവരോടു പരിചയം പുതുക്കുന്ന നാട്ടു പ്രമാണിമാരും... പിന്നെ എങ്ങും രണ്ടു ദിവസം ബാലൂനിന്റെയും പീപി വിളി ശബ്ദം .... അന്നത്തെ ബട്ടന്സ് പൊഴിഞ്ഞ ട്രൌസര്... സ്കൂള് വിട്ടുവന്നാലുള്ള കളികളും... ചാത്തനും, രാമനും, പശുക്കളും കാളകളും, ആടുകളും, ആട്ടിന്കുട്ടികളും, എരുമകള്, പോത്തുകള്, തൊഴുത്തും ആട്ടിന്കൂടും ഒരു ഓര്മ മാത്രം ഒന്നും നാട്ടിലില്ല പകരം ..... രാവിലെ പശുവിന്റെ, ആടിന്റെ കരച്ചിലുന്നു... ഇന്ന് പകരം വീടുമുറ്റ്ത്ത് രാവിലെ വരുന്നു... സൈക്കിളില് ബെല്ലടിക്കുന്നു.. പ്ലാസ്റ്റിക് കവറില് മില്മ പശു ..അന്നത്തെ കോട്ടി കളിയും, മട്ട കളിയും, ആഞ്ഞിലി പമ്പരo, കുട്ടിയും കോലും കളി, പമ്പരo കുത്തും ……. ചാവല് വള്ളി കൊണ്ടുള്ള കൊത്തള് കെണിയും, കാട്ടു കോഴി കെണിയും ..... ഇന്ന് നാട്ടിലും കാട്ടിലും ഇല്ലാ... കാലം വിത്തു വിതച്ച ഈ മാറ്റങ്ങള്ക്കിടയിലും പഴയ കാലത്തിണ്റ്റെ ഓര്മകളുണര്ത്തികൊണ്ട് കാര്യമായ മാറ്റങ്ങള് ഒന്നും ഇല്ലാതെ.. പുതിയ കുറെ CONCRETE സൌധങ്ങള് ഒഴികെ ... ഞങ്ങളുടെ ആ ചെറിയ പള്ളികൂടങ്ങള് ഇന്നും അതുവഴിപോകുമ്പോള് ആ പഴയ കാലത്തിണ്റ്റെ ഗന്ധമുണ്ട്, ഓരോ മണല് തരിക്കും ഓരോ കഥ ഉണ്ട്ട്... അവിടുത്തെ ക്ളാസ്മുറികളിലെ ബഹളത്തിണ്റ്റെ മാറ്റൊലികളുടെ മുഴക്കവും കാതിലെത്തും... സ്ലേറ്റ് മായ്കാന് ഉപയോഗിച്ച വെള്ളത്തണ്ടും, ചെന്ബരതി ഇലയും ഇന്നും കാണുമ്പൊള്.. പുഞ്ചിരിക്കുന്നു ....ആദ്യാക്ഷരം കുറിച്ച ഞങ്ങളുടെ ആ കൊച്ചു ഗ്രാമത്തിലെ AMLP, AUPS, GOHS സ്കൂകളും കൃഷ്ണന് മാഷും ചാക്കോ മാഷും , നാലുകണ്ടം സ്കൂളിലെ അച്യുതന് മാഷും, ഉമ്മര് മാഷും, കുഞ്ഞമ്മ ടീച്ചറും. നഷ്ടപെട്ട ബാല്യത്തിണ്റ്റെയും കൊച്ചു സൌഹ്ര്തങ്ങളുടെയും ഓര്മകളുടെ സ്മാരകമായി ഇന്നും ഞങ്ങളുടെ ആ സ്കൂള് പുതിയ തലമുറകള്ക്ക് പുത്തനറിവ് പകര്ന്ന് കൊടുക്കുന്നു.....കമ്പിം, കത്തും അന്ജക്കാരനും, പോസ്റ്റുമാന് കുഞ്ഞിരാമനും രജിസ്റ്റര് കത്തും, മണിഓറ്ഡര് ഇല്ലാത്തക്കാലം... പകരം ടെലിമണിയൊ....കുഴല് പണമോ സ്ഥാനം പിടിച്ചിരിക്കുന്നു... രാത്രി പൂസായീ പാട്ട് പാടിയുരുന്ന ചക്കിയും, കുപ്പനും, കുഞ്ഞക്കാനും ഇല്ലതായീ... തോറ്റം പാട്ടും , തോറ്റം തുടി കൊട്ടും ഇല്ലതായീ..അതുപോലെ തന്നെ പാടത്തു ഉഴുതിരുന്ന കാളകള് അപ്രത്യക്ഷമായിരിക്കുന്നു പകരം ട്രാക്ടറുകള് അവിടെ സ്ഥാനം പിടിച്ചു കഴിഞ്ഞിരികുന്നു.. പുതിയ തലമുറയ്ക്ക് കൊയ്തുകാലം എന്തെന്ന് അറിയില്ല..കൊയ്തു കാലം കഴിഞ്ഞാല് പുതു നെല്ല് കൊണ്ട് അവില് ഇടിക്കുന്ന ശബ്ദം എല്ലായിടത്തും കേള്ക്കാമായിരുന്നു, കൊയ്തുന്ശേഷം മുറ്റത്തു ആകാശം മുട്ടുന്ന വൈക്കൊലുണ്ടകളും... എന്നാല് ഇന്ന് ഉണങ്ങാന് ഇട്ടിരിക്കുന്ന റബ്ബര് ഷീറ്റുകളാണുകാണുക ...ഇങ്ങിനെയുള്ള ചെറിയ ചെറിയ വലിയ വലിയ മാറ്റങ്ങള്. ലോകത്തെവിടെയും മണിക്കൂറുകള്ക്കുളളില് ഇന്നു പറന്നെത്താനാകുന്നു.എന്നാല് ഈ വലിയ പറക്കലുകള്ക്കിടയിലും നമുക്ക് അനുദിനം നഷ്ട്പ്പെടുന്നതാണ് നമ്മുടെ ഗ്രാമങ്ങള് . എന്തിനും സാക്ഷിയായി.. ഒരു ജന്മം വീണ്ടും ബാക്കി....!!!ആശുപത്രികളില്നിന്നും അന്നു ലഭിച്ചിരുന്നത് മരുന്നുവെള്ളമായിരുന്നു, ഗുളികകള് ഉണ്ടായിരുന്നില്ല. മരുന്നു വാങ്ങുന്നതിന് കുപ്പികളുമായാണ് ആശുപത്രികളിലും സ്വകാര്യ ഡോക്ടര്മാരുടെ ക്ലിനിക്കുകളിലും ആളുകള് എത്തിയിരുന്നത്. ആയുര്വേദ വൈദ്യന്മാര് രോഗത്തിന് ചികിത്സിക്കാന് നല്കിയിരുന്നത് ഗുളികകളായിരുന്നു. ഇന്നത്തെ പോലെ കഷായവും കുഴമ്പും ആയുര്വേദ വൈദ്യന്മാര് വിറ്റിരുന്നില്ല. കഷായകുറിപ്പടി വൈദ്യര് എഴുതിത്തരും. അതിന് ആവശ്യമായ പച്ച മരുന്ന് ഓരോ വീടുകളുടെയും തൊടിയില് നട്ടു വളര്ത്തിയിരിക്കും. വീടുകളില് വളര്ത്താനാവാത്ത മരുന്നുകളെ അങ്ങാടി മരുന്ന് എന്ന് വിളിച്ചിരുന്നു. കഷായവും എണ്ണയും നെയ്യും കുഴമ്പുമെല്ലാം ആവശ്യത്തിനനുസരിച്ച് ഓരോ വീടുകളിലും ഉണ്ടാക്കുകയായിരുന്നു പതിവ്.എത്ര എത്ര മനോഹരമായിരുന്നു ആ കൊച്ചു ഗ്രാമത്തില് ഞങ്ങളുടെ ആ ബാല്യ കാലം.. ഓര്ത്തു ഓര്ത്തു മതി തീരാത്ത ഓര്മ്മകള് .... വിപണിയുടെ വിപുലീകരണവും, ഗതാഗത സംവിധാനത്തിന്റെ വളര്ച്ചയും, വാര്ത്താ വിതരണ ശൃംഖലയും സമൂഹത്തെ മാറ്റി മറിച്ചു. ഈ തലമുറയ്ക്ക് ആ പൂര്വ ഗ്രാമ വ്യവസ്ഥയെക്കുറിച്ച് ഒരറിവും ഇല്ല. ഗ്രാമ വ്യവസ്ഥയില് മാത്രമല്ല കുടുംബ വ്യവസ്ഥയിലും വമ്പിച്ച മാറ്റമാണുണ്ടായത്. ഒന്നോ രണ്ടോ കുട്ടികള് എന്ന ഗവണ്മെന്റിന്റെ മുദ്രാവാക്യം ആദ്യകാലത്ത് പുച്ഛിച്ചു തള്ളിയിരുന്നവര്പോലും പേരക്കുട്ടികള് ഒന്നോരണ്ടോ ആയി ചുരുങ്ങുന്നതുകണ്ട് അത്ഭുതപ്പെടുകയാണ്. മതപരമായ വിലക്കുകള് നിലനിന്നിട്ടും കുടുംബങ്ങളില് അത്യപൂര്വമായി മാത്രമേ മൂന്നു കുട്ടികള് ജനിക്കുന്നുള്ളൂ..ഗ്രാമജിവിതം ആകെ മാറി മറിഞ്ഞിരിക്കുന്നു. നേരം പുലര്ന്നാല് രാവിലെ നടന്നു പോയിരുന്ന, വട്ടതൂരില്നിന്നും ഓട വെട്ടാന് പോയിരുന്ന പറയാന്മാരും, മരം ഈര്ച്ച്ക്കാരും ,മരംവെട്ടുകാരും, NSS Estate ലേക്ക് ചെമ്പ് തൂക്ക് പാത്രവും തൂകി പണിക്കു പോയിരുന്നവരും ഇല്ലാതായ്...ഫ്യൂഡല് വ്യവസ്ഥയുടെ തണലിലായിരുന്നു അന്നത്തെ ഗ്രാമ ജീവിതം. ഓരോ ഗ്രാമത്തിലും വിവിധ തൊഴില് ചെയ്യുന്ന കുടുംബങ്ങളുണ്ടായിരുന്നു. കുലത്തൊഴില് എന്ന പേരിലായിരുന്നു ഈ തൊഴിലുകള് അറിഞ്ഞിരുന്നത്. ചെറുമക്കള്, പാണന്മാര്, പറയനമാര്,കൊല്ലന്മാര്, തട്ടാനും, ആശാരിമാര്, മണ്ണാന്മാര്, കൊറയന്മാര്, കൊഴ്പ്പന്മാര്, ആളന്മാര്... എന്നിങ്ങനെ പല പല ജാതികള് ... അമ്മിയും അമ്മി കൊത്തുകാരും, കുട നന്നാക്കുന്നവരും, കത്തി അണക്കുന്നവരും ....ഇല്ലാതായി.. കുലത്തൊഴിലുകളുടെ ഭിത്തി ഭേദിച്ച് ആദ്യം എത്തിയത് തമിഴ്നാട്ടില് നിന്നുള്ളവരായിരുന്നു.. ഇപ്പോള് പല നാട്ടുകാരും ഉണ്ട്...ഇന്ന് എ ല്ല)0 സീരിയല് ആയീ, സിനിമ ആയീ കവിതകളായീ അതല്ലങ്കില് കഥകളായി നമ്മുടെ ഓര്മ്മകളേ തട്ടി ഉണര്ത്തുന്നു .. എല്ലാം ഇന്നും ജോലിക്കിടയില് കമ്പ്യൂട്ടര് മോണിറ്ററില് ടെസ്ക്ടോപില് അല്ലങ്കില് screen saver അല്ലങ്കില് ടെലിവിഷനു മുന്പിലും ആയോ ദിവസവും ആസ്യദിക്കും...... ഓണ സദൃക്ക് പ്ലാസ്റ്റിക്ള ഇലയും ഓണപ്പൂക്കാര്ക്ക് പ്ലാസ്റ്റിക് പൂവും........ മുല്ലപ്പൂവിനും പനനീര്പ്പൂവിനും പകരം പ്ലാസ്റ്റിക് പ്പൂവ് സ്ഥലം പിടിച്ചിരിക്കുന്നു.... കൊഴിഞ്ഞ മുടിക്ക് Gulf Gate ...നരച്ച മുടിക്ക് Black Henna അതല്ലങ്കില് Godarej അതല്ലങ്കില് Peacock നിറം പകരുന്നു നീളമുള്ള പെണ്മുടിക്ക് കൃത്രിമ മുടി, മുഖ്ത്തിനു ചുണ്ടിനും കൃത്രിമ നിറവും ... അങ്ങിനെ മനസും ഹൃദയവും മനുഷ്വനും കൃത്രിമം... പ്ലാസ്റ്റിക് പോലെ ... എല്ലാം കൃത്രിമം...പണത്തിനു വേണ്ടി എന്തും ചെയ്യുന്നു.....ഇന്ന് ഗള്ഫ് പ്രവാസിക്ക് എ ല്ല)0 മണല് വിരിച്ച നഗരത്തിലെ ജീവിതത്തില് ലയിച്ചു തീരുന്നു ... സമയമില്ലാ നമുക്കൊന്നിനും, തിരക്കുള്ളവരല്ലോ നമ്മള്...!സമയമില്ലാസ്വദിക്കാന്, പ്രകൃതി സൌന്ദര്യം പോലും...! നഷടമാവുന്നൂ നമുക്കു,ഗ്രാമവും നാം വളര്ന്ന മണ്ണും..! സമയമില്ലോര്ക്കാന്, ആ ഗ്രാമത്തിന് ഓര്മകള് പോലും..! ഓടുന്നൂ നാം പുരോഗതി മാത്രം ലക്ഷ്യം..! അറിയുന്നില്ല നാംവിട്ടകലുന്ന നാട്ടിന് പുറം..! നട്ടിന് പുറം ഇപ്പൊള് വെറും കഥകളില് മാത്രം..!അണ്ണാനും, തത്തയും, തുമ്പിയും , പൂമ്പാറ്റകളും എല്ല)0 ...കുറ്റിയും മുല്ലയും നമ്മുടെ കുഞ്ഞുങ്ങള്ക്ക് അന്യം..! ഓര്ക്കുവാന് ബാല്യമില്ല..പിഞ്ചോമനകള്ക്ക്..! കാളവണ്ടിയും, പോത്തുവണ്ടിയും, റാന്തലും, വീട്ടിലെ ചിരവയും, മുറവും, പായയും, പരമ്പും ഉരലും, ഉലക്കയും, കിണ്ടിയും, കൊളാബിയും,മെതിവടിയും എന്നിങ്ങനെ അറിയാത്ത പഴയ പേരുകളുടെ ഒരു നീണ്ട നിര തന്നെ ഉണ്ട്......പിഞ്ചോമനകള്ക്ക്..! അണ്ണാനും, തത്തകള്ക്കും, തുമ്പികള്ക്കും , പൂമ്പാറ്റകള്ക്കും പകരം നാലു ചുമരിന് നിശബ്ദതയുടെ സുഹൃത്തായ് മാറിടുന്നൂ അവര്..! ജീവിതം ഒരു വിരല് തുംബിലീക്ക് മാറിയിരിക്കുന്നു... കമ്പ്യൂട്ടര് മോണിറ്ററില് ടെസ്ക്ടോപില് അല്ലങ്കില് screen saver അല്ലങ്കില് ടെലിവിഷനു മുന്പിലും ......അവരുടെ സംസാര വിഷയം Junk foods കളായ Pizza, Donalds, Burger, Broasted, Cola.. അതല്ലങ്കില് ഹാരി പോര്ടരും, ഉം Super Man Games ഉം PC Games ഉം വെബും, ഓര്ക്കൂട്ടും, ഫേസ്ബുക്കും, ബ്ലോഗ്ഗും, ഗ്രൂപ്പും, ഫ്ലാഷും, അതല്ലങ്കില് wetern റോക്കും, പോപും, ഡാന്സ്, അതല്ലങ്കില് Desk Top ഉം Lap Top ഉം Palm Top ഉം Cell Phone Internet ഉം Intranet, Networks ഉം Programming ഉം Chating ഉം e-mail, Search Egnines മാണ് പരിചയം..! അക്ഷരങ്ങള് മാറിമറിയുന്നൂ വിരല് തുമ്പിലൂടെ..! തുടരുന്നുയ് ഈ യാത്ര..! നമ്മെ വളര്ത്തിയ ഗ്രാമത്തെ വിട്ട്..! ഹൃദ്യമാം ബാല്യകാലമൊര്ക്കതെ..!എങ്ങും വിഷം, പുക തുപ്പുന്ന ഫക്ടറികല്; മാലിന്യകൂമ്പാരം;അംബര ചുംബികള്; തിരക്കെറിയ മനുഷ്യര്; വാഹനങ്ങള്; കാതടപിക്കുന്ന കോലാഹളം;അതിനിടയില് നിലവിളി;രക്തത്തില് പിടയുന്ന മനുഷ്യന്;പിന്നെ, ശവം....!!!!!!! പിന്നെ മോര്ച്ചറിയില് നീണ്ട നിദ്ര .. സ്വാധീന മുള്ളവര്ക്ക് (വാസ്ത) വേഗം പുറത്തിറങ്ങാം..ശവം വേഗം നാട്ടിലെത്തും.. അല്ലാത്തവര് മാസങ്ങള് നീളുന്ന മോര്ച്ചറി നിദ്ര ... അതല്ലാത്തവര് കുടവയറും, ഷുകരും, കൊളെസ്ട്രോലും, ബ്ലഡ് പ്രെഷരും അതല്ലങ്കില് കിഡ്നിയില്ലാതെ, ഹാര്ട്ട് ഇല്ലാതെ നാട്ടിലേക്ക് തിരിക്കുന്നു ...നാട്ടില് ചെന്നാല് ഇവനെ പഴയ പ്രവാസി എന്ന ഓമന പ്പേരോടെ അറിയപ്പെടുന്നു അതല്ലാത്തവര് പിന്നെ കഷ്ണടിയും, നരച്ച മുടിയും വെറും കയ്യോടെയ് നാട്ടിലേക്കു മടങ്ങുന്നു......സമ്പാദിച്ചു മടങ്ങുന്നവര് അഞ്ചു ശതമാനം എന്നാണ് സര്ക്കാര് കണക്കു റിയാലിന്റെയ് , ദിര്ഹമിന്റെ, ഡോളറിന്റെ മറവില് ജീവിതം മറഞ്ഞു പോകുന്നു ...ഒരുപക്ഷെ വികസനം എന്നു ഓമനപ്പേര് നല്കി.... എങ്ങനെയുളളതായിരിക്കണം എന്നതാണ് ഈ മാറ്റത്തിന്റെ കാരണം. നമ്മുടെ ഗ്രാമങ്ങള് എല്ലാം തന്നെ ഇന്ന് ഉപനഗരങ്ങളായിരിക്കുന്നു. നമ്മുടെ വീട്ടില് നിന്നിറങ്ങിയാല് നഷ്ടപ്പെടുന്ന ഗ്രാമങ്ങള് എന്നത് വെറും കാടുകളുടെയും വയലുകളുടെയും നഷ്ടപ്പെടലല്ല മറിച്ച് ഒരു ഗ്രമീണ സംസ്ക്കാരത്തിന്റെ തകര്ച്ച കൂടിയാണ്. മനുഷ്യത്ത്വത്തിന് വിലയുളളതും അയല്പക്കങ്ങളുടെ സജീവ സാനിധ്യം സാമൂഹിക ജീവിതത്തെ പോഷിപ്പിച്ചിരുന്നതുമായ ഗ്രാമ സംസ്ക്കരത്തിനു പകരം ഇന്ന് മതിലുകളാല് മണ്ണിനേയും മനുഷ്യനേയും വേര്തിരിച്ച് നിര്ത്തുന്നതും മണ്ണില് നിന്ന് പരമാവധി അകന്ന് നില്ക്കുന്ന ഫ്ലാറ്റ് സംസ്ക്കാരവും എന്തും വിനോദമാക്കി മറ്റിക്കളയുന്ന ഉപഭോക്തൃ സംസ്ക്കരവുമാണ്.ഇനിയും ആ നാളുകള് ജീവിതത്തിലേക്ക് തിരിച്ചു വരുമോ.... അതല്ലങ്കില് ആ നാളുകള് നമ്മുടെ വരും തലമുറയ്ക്ക് ആസ്വദിക്കാനാകുമഒക്കനകുമോ....കാലമേ നിനക്കു തിരികെപോകാന് കഴിഞ്ഞിരുന്നെങ്കില്....!!! നഷ്ട്ടപ്പെട്ട ബാല്യത്തെ തിരികെ ലഭിച്ചിരുന്നെങ്കില്....!!! ഗ്രാമത്തിന്റെ തുടിക്കന്ന ഓര്മ്മകള് ഉണര്ത്തുന്ന എന്തും മനസിന്റെ മണിച്ചെപ്പില് മായാതെ കിടക്കട്ടെ ....എന്തിനോ തിരയുന്ന മനസും, ആ താളത്തിനൊഴുകുന്ന നമ്മളും, ഈ യാത്ര എവിടെക്കു..? അതില് പരിജയപെടുന്ന ചിലര് എത്ര കമ്പനികള് ... എത്ര രാജ്യക്കാര്, എത്ര ഭാഷക്കാര്, എത്ര ജാതിക്കാര്..ഇനി എത്ര? ശ്രമിചിട്ടും മറക്കാന് കഴിയാത്ത മുഖങ്ങള്..!!! അതിനിടയില്.. ഓടിയൊളിക്കുന്ന ചില മുഖങ്ങളും...!! ജീവിതന്റെ യാത്രയില് എത്ര മുഖങ്ങള് കണ്ടു ... എത്ര മുഖങ്ങള് പൊഴിഞ്ഞു പോയീ.... ഇനി എത്ര കാണാനിരിക്കുന്നു......ഇന്നത്തെ ഗ്രാമങ്ങള് നമുക്ക് തിന്നാനൊന്നും തരാന് കഴിയാത്തതായിരിക്കുന്നു. അതിനാല് തന്നെ നമുക്ക് നഗരത്തിന്റെ സാധ്യതകളും സൌകര്യങ്ങളും വേണം.ചില ഗ്രമീണ നന്മകള് മനുഷ്യത്ത്വത്തിന്റെ രൂപത്തിലും ബന്ധങ്ങളുടെ രൂപത്തിലും എന്നും കൂടെയുണ്ടാവാന് നാം ശ്രമിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമായിരിക്കുന്നു. ഏത് വിശാല നഗരമധ്യത്തിലും ഇത്തിരി ഗ്രാമീണതയും നമുക്ക് കാത്തുസൂക്ഷിക്കേണ്ടതുണ്ട്. അതിനായീ ഈ ഉള്ളവന് ജിദ്ദയില് ഒന്നാം നിലയുടെ ബാല്ക്കണിയില്, കറി വേപ്പും, മുരിങ്ങയും, അരിമുള്കു, കൃഷ്ന്ന തുളസീ, കോവക്ക, കഞ്ഞി കൂര്ക്കള്, ചേമ്പ്, ചേന എന്നിവ നട്ട് വളര്ത്തിയിരിക്കുന്നു.. ഈ ലിങ്ക് നോക്കുക. http://www.flickr.com/photos/naserpoolamanna/വായിച്ചു നോക്കി അഭിപ്രായ പറയുക e mail:naserpoolamanna@gmail.comI will write more and more later.. Thank you for reading . Good luck..